'മീ ടൂ'വില്‍ കുരുങ്ങി അക്ബര്‍; നടപടിയെടുക്കാനൊരുങ്ങി ബി.ജെ.പി

ന്യൂഡല്‍ഹി: 'മീ ടൂ' ക്യാമ്പയിനില്‍ ലൈംഗികാരോപണം നേരിടുന്ന കേന്ദ്രവിദേശകാര്യസഹമന്ത്രിയും മുന്മാദ്ധ്യമപ്രവര്ത്തകനുമായ എം.ജെ അക്ബറിനെതിരെ നടപടിയെടുക്കാനൊരുങ്ങി ബി.ജെ.പി. നൈജീരിയയിലുള്ള അക്ബറിനോട് പരിപാടി വെട്ടിച്ചുരുക്കി തിരിച്ചെത്താന്‍ ബിജെപി നേതൃത്വം നിര്‍ദേശം നല്‍കിയതായാണ് വിവരം. ഒമ്പതോളം വനിതാ മാദ്ധ്യമപ്രവര്‍ത്തകരാണ് അക്ബറിനെതിരെ ലൈംഗികാരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. രാത്രിയില്‍ അഭിമുഖത്തിനായി ഹോട്ടലിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന് മാധ്യമപ്രവര്‍ത്തകയായ പ്രിയ രമണിയുടെ ആരോപണമാണ് അക്ബറിനെതിരെ ആരോപണ പ്രവാഹത്തിന് തുടക്കമിട്ടത്. തുടർന്ന് വിവിധ മാദ്ധ്യമങ്ങളിൽ പ്രവർത്തിക്കുന്ന മറ്റു എട്ട് വനിതകളും രംഗത്തെത്തുകയായിരുന്നു.
ലൈംഗികാരോപണം നേരിടുന്ന അക്ബര്‍ മന്ത്രിസ്ഥാനം രാജിവെക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധി ഉള്‍പ്പടെയുള്ളവര്‍ അക്ബറിനെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു.
- ഡയൽ '100' മറന്നേക്കൂ; ഇനി മുതൽ ഡയൽ '112'
- യുവതികള്‍ മലചവിട്ടിയിട്ടേ ഇല്ലെന്ന് പറഞ്ഞൂടെ ദേവസ്വം മന്ത്രീീ.....
- സാനിറ്ററി പാഡ് അലര്‍ജിയുളളവര്‍ക്ക് ആര്‍ത്തവ ദിനം സുഗമമാക്കാന്‍ ക്ലോത്ത് പാഡുകള്‍
- കുട്ടിക്കടത്ത്: ഭാനുപ്രിയക്കെതിരായ ആരോപണം വ്യാജമാണെന്ന് പോലീസ്
- ഐ.എസ്.ആർ.ഒയ്ക്ക് ചരിത്രനേട്ടം; ലോകത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം ഭ്രമണപഥത്തിൽ