മുസ്ലീം പള്ളികളില്‍ സ്ത്രീകളുടെ പ്രവേശനം: ഹര്‍ജി തളളി

കൊച്ചി: മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. അഖിലഭാരത ഹിന്ദു മഹാസഭയുടെ കേരള ഘടകമാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി നല്‍കിയത്. ശബരിമല വിഷയവുമായി ഇതിനെ താരതമ്യപ്പെടുത്താനാകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഒരു മുസ്ലീം വനിത പോലും പരാതി നല്‍കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്ന് തെളിയിക്കാന്‍ ഹര്ജിക്കാരന് കഴിഞ്ഞില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് ഹര്‍ജി കോടതി തള്ളിയത്.
മസ്ജിദുകളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാത്തത് ഭരണഘടന അനുശാസിക്കുന്ന തുല്യതയുടെ ലംഘനമാണെന്നും സ്ത്രീകള്‍ക്ക് സൗകര്യപ്രദമല്ലാത്ത പര്‍ദ നിഷ്കര്‍ഷിക്കുന്നത് ശരിയല്ലെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം.
- ഡയൽ '100' മറന്നേക്കൂ; ഇനി മുതൽ ഡയൽ '112'
- യുവതികള്‍ മലചവിട്ടിയിട്ടേ ഇല്ലെന്ന് പറഞ്ഞൂടെ ദേവസ്വം മന്ത്രീീ.....
- സാനിറ്ററി പാഡ് അലര്‍ജിയുളളവര്‍ക്ക് ആര്‍ത്തവ ദിനം സുഗമമാക്കാന്‍ ക്ലോത്ത് പാഡുകള്‍
- കുട്ടിക്കടത്ത്: ഭാനുപ്രിയക്കെതിരായ ആരോപണം വ്യാജമാണെന്ന് പോലീസ്
- ഐ.എസ്.ആർ.ഒയ്ക്ക് ചരിത്രനേട്ടം; ലോകത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം ഭ്രമണപഥത്തിൽ