• 14 Dec 2018
  • 03: 39 PM
Latest News arrow

ബഹിരാകാശത്തേക്ക് വിക്ഷേപിച്ച റഷ്യയുടെ റോക്കറ്റ് സാങ്കേതിക തകരാര്‍മൂലം നിലത്തിറക്കി

മോസ്‌കോ  : സാങ്കേതിക തകരാര്‍ കണ്ടൈത്തിയതിനെ തുടര്‍ന്ന് റഷ്യയുടെ സോയുസ് റോക്കറ്റ് കസാഖിസ്ഥാനില്‍ അടിയന്തിരമായി നിലത്തിറക്കി. രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് വ്യാഴാഴ്ച്ചയാണ് രണ്ട് സഞ്ചാരികളുമായി റോക്കറ്റ് വിക്ഷേപിച്ചത്.ഇരുവരും സുരക്ഷിതരാണെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസും യു.എസ് ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയും അറിയിച്ചു.റഷ്യയില്‍നിന്നും യു.എസില്‍നിന്നുളള ഓരോ ബഹിരാകാശ യാത്രികരാണ് പേടകത്തിലുളളത്. വിക്ഷേപണത്തിന് പിന്നാലെതന്നെ തകരാര്‍ കണ്ടെത്തിയിരുന്നു.ബൂസ്റ്ററിലാണ് പ്രശ്‌നങ്ങളെന്ന് നാസ വ്യക്തമാക്കി. റഷ്യന്‍ ബഹിരാകാശ സഞ്ചാരിയായ അലെക്‌സി ഓവ്ചിന്‍,യു.എസ് സഞ്ചാരി നിക്ക് ഹേഗ് എന്നിവരാണ് പേടകത്തിലുളളത്.