• 15 Nov 2018
  • 11: 55 AM
Latest News arrow

അമ്മയ്ക്ക് നല്‍കിയ പിറന്നാള്‍ സമ്മാനം മാതൃദിനത്തില്‍ ഇന്ത്യാ ബുക്ക്‌സ് ഓഫ് റെക്കാഡില്‍

അമ്മയുടെ 56ാം പിറന്നാള്‍ ദിനത്തില്‍ എന്തെങ്കിലും വ്യത്യസ്തമായ സമ്മാനം നല്‍കണമെന്നേ ചേര്‍ത്തല സ്വദേശി അര്‍വിന്ദ് കുമാര്‍ പൈ ചിന്തിച്ചിരുന്നുള്ളു. ഒടുവില്‍ വ്യത്യസ്തമായ പിറന്നാള്‍ സമ്മാനം ആ കൈകളില്‍ വെച്ചു നല്‍കി. ഒടിവിലിതാ ഒരു മാതൃദിനത്തില്‍ ആ സമ്മാനം ഇന്ത്യാ ബുക്ക്‌സ് ഓഫ് റെക്കോര്‍ഡിസിലും കയറിപറ്റി. പത്ത് രൂപയുടെ 1004 നോട്ടുകളാണ് തിരുവനന്തപുരത്ത് കോര്‍പറേറ്റ് സ്ഥാപനത്തിലെ ജീവനക്കാരനായ അര്‍വിന്ദ് കുമാര്‍ പൈ അമ്മ രഞ്ജിതാഭായിക്ക് നല്‍കിയത്.

രഞ്ജിതാഭായിയുടെ 56ാം പിറന്നാള്‍ ദിനമായ 2014 നവംബര്‍ 25നാണ് സമ്മാനം നല്‍കിയത്. അത്രയും നോട്ട് കൊടുത്തതിനാലല്ല റെക്കോര്‍ഡ് സ്വന്തമായത്. നോട്ടിന്റെ സീരിയല്‍ നമ്പറില്‍ രഞ്ജിതാ ബായി ജനിച്ച തീയതിയും വര്‍ഷവും ഉള്‍പെട്ടിരുന്നു എന്നതിനാലാണ്. അമ്മയുടെ ജന്മദിനമായ നവംബര്‍ 25 അമേരിക്കന്‍ രീതിയില്‍ കണക്കാക്കുന്ന പോലെ 11(മാസം)/ 25 (ദിവസം) വരുന്ന രീതിയിലുള്ള സീരിയല്‍ നമ്പറുള്ള നോട്ടുകള്‍. അതായിത് 1125 എന്ന നമ്പറില്‍ തുടങ്ങുന്ന 1004 നോട്ടുകളാണ് അമ്മയ്ക്ക് സമ്മാനം നല്‍കിയത്. എന്തായാലും റെക്കോര്‍ഡിന്റെ മധുരം എത്തിയത് മാതൃദിനത്തിലാണെന്ന പ്രത്യേകതയും ഉണ്ട്. മേയ് 4ന് പോസ്റ്റലില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റ് മാതാപിതാക്കളുടെ 30ാം വിവാഹവാര്‍ഷിക ദിനവും മാതൃദിനവുമായ ഇന്ന് അമ്മയ്ക്ക് നല്‍കാനുള്ള ഒരുക്കത്തിലാണ് അര്‍വിന്ദ്കുമാര്‍.

ഇത് മാത്രമല്ല അര്‍വിന്ദിന്റെ പേരിലുള്ള റെക്കോര്‍ഡ്. മഹാത്മാഗാന്ധിയുടെ 8000ത്തിലധികം അപൂര്‍വ സ്റ്റാമ്പ്  ശേഖരവുമായി 2015ലെ ഇന്ത്യാ ബുക്ക്‌സ് ഒഫ് റെക്കോഡ് ബുക്കില്‍ സ്ഥാനം പിടിച്ച അര്‍വിന്ദ് കുമാര്‍ ലിംകാ, ഏഷ്യാ ബുക്ക്‌സ് ഒഫ് റെക്കാഡിലും സ്ഥാനം നേടിയിട്ടുണ്ട്. സമ്മാനം ഇന്ത്യാ ബുക്ക്‌സ് ഒഫ് റെക്കാഡിന്റെ പരിഗണനയ്ക്കയച്ചപ്പോള്‍ പ്രാഥമിക പരിഗണനയില്‍ അര്‍വിന്ദ് കുമാര്‍ പൈയെയും പിന്നീട് അമ്മ രഞ്ജിതാഭായിയെയും ഉള്‍പ്പെടുത്തിയാണ് റെക്കാഡിന്  അംഗീകാരം നല്‍കിയത്. സര്‍ട്ടിഫിക്കറ്റ് കിട്ടിയെങ്കിലും ഏപ്രില്‍  20ന് അംഗീകരം ലഭിച്ചതിനാല്‍ 2016ലെ റെക്കാഡ് ബുക്കിലേ  ഇവരുടെ പേരുകള്‍ ഉള്‍പ്പെടുകയുള്ളു. 2015 മാര്‍ച്ച് 31ന് പുറത്തിറങ്ങിയ ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്‌സിന്റെ എഡിറ്ററുടെ ആമുഖത്തില്‍ അര്‍വിന്ദിന്റെ പേരും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഉള്‍പ്പെട്ട ഏക മലയാളിയും അര്‍വിന്ദാണ്.