• 19 Feb 2019
  • 02: 11 AM
Latest News arrow

മോക്ഓവറില്‍ അനുമോള്‍ 'റോക്‌സ്'

അനുമോള്‍ വെള്ളിത്തിരയിലെത്തിയ കാലം മുതല്‍ ഗ്രാമീണ സുന്ദരിയുടെയും പാവം പെണ്‍കുട്ടിയുടെയും വേഷമാണ്. സെറ്റുമുണ്ടും സാരിയും, പാവാടയും ബ്ലൗസും, കൂടിപ്പോയാല്‍ ചുരിദാര്‍ ഇതാണ് നിത്യ വേഷം. കഥാപാത്രങ്ങള്‍ വ്യത്യസ്തമാണെങ്കിലും കോസ്റ്റിയൂസ് ഏതാണ്ട് ഒന്നു തന്നെ. എന്നാല്‍ ഇനി അനുമോളെ അങ്ങനെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല. കാരണം അനുമോളും ഒരു മാറ്റത്തിന് ഒരുങ്ങുകയാണ്.

സഞ്ജന കുര്യന്‍ എന്ന ഫാഷന്‍ ഫോട്ടോഗ്രാഫറായുള്ള കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആ നാടന്‍ വേഷം അനുമോള്‍ മാറ്റുന്നു. ഇനി മോഡോണ്‍ പെണ്‍കുട്ടിയായി മെയ്ക്ക്ഓവറിലാണ് അനു. റോക്‌സ്റ്റാന്‍ എന്ന ചിത്രത്തിലാണ് മെട്രോ സ്വഭാവക്കാരിയായ സഞ്ജന കുര്യനെ അനുമോള്‍ അവതരിപ്പിക്കുന്നത്. ബുള്ളറ്റ് ഓടിക്കുന്ന ഒരു ധൈര്യശാലി പെണ്‍കുട്ടി. ചിത്രം അടുത്തമാസം തിയറ്ററുകളിലെത്തും.